മസ്കത്ത്: ഒമാൻ മസ്കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടി വെപ്പിൽ മരിച്ചവരുടെ എണ്ണം 9 ആയി. വെടി വെപ്പിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നു റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പാകിസ്താനി സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന.
വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് ഇന്നലെ രാത്രി വെടിവെപ്പുണ്ടായത്. ദിവസങ്ങളായി ഇവിടെ മുഹറം പ്രമാണിച്ചള്ള ആചാരങ്ങൾ നടന്നു വരികയാണ്.
നിരവധി പേർ ഈ സമയം പള്ളിക്കകത്തും സമീപത്തും ഉണ്ടായിരുന്നു. അതേസമയം വെടിവെപ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.