ഒമാനിലെ പ്രവാസി വ്യവസായിയും കൊടുങ്ങല്ലൂർ സ്വദേശിയുമായ സലീം പറക്കോട്ട് നിര്യാതനായി

New Update
H

മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisment

ഭാര്യ: ഹഫ്സ. മക്കൾ: ഹസ്‍ലിൻ (മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്മാൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ), ഹസ്ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്ന, അൻസിയ.