ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി ഒമാൻ വിമാന കമ്പനിയായ സലാം എയര്‍. വെബ്സൈറ്റിൽ നിന്നും ഒക്ടോബര്‍ ഒന്ന് മുതലുള്ള ബുക്കിങ് സൗകര്യം നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം

New Update
Gg

മസ്ക്കറ്റ്: ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും പൂർണ്ണമായി റദ്ദാക്കി ഒമാൻ വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകളാണ് നിർത്തി വയ്ക്കുക.

Advertisment

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതലുള്ള ബുക്കിങ് സൗകര്യം നീക്കിയിട്ടുമുണ്ട്. കൂടാതെ ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി.

നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ടായി നല്‍കും. ഇതിനായി സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളുമായോ ബന്ധപ്പെടണം. 

Advertisment