ജീ​വി​ത നി​ല​വാ​ര​ സൂചികയിൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച രാജ്യമായി ഒമാൻ;  യു.​എ.​ഇയും ഖത്തറും മുന്നിൽ തന്നെ

New Update
OMAN

മസ്ക്കറ്റ്: ജീ​വി​ത നി​ല​വാ​ര​ സൂചികയിൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മെന്ന നേട്ടം സ്വന്തമാക്കി ഒ​മാ​ൻ. ആ​ഗോ​ള ത​ല​ത്തി​ൽ ജീ​വി​ത​ച്ചെ​ല​വു​ക​ൾ വി​ശ​ക​ല​നം ചെ​യ്തുകൊണ്ട് ‘നം​ബി​യോ’ വെ​ബ്​​സൈ​റ്റ്​ പു​റ​ത്തു​വി​ട്ട അ​ർ​ധ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ പ​ട്ടി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ഴാം സ്ഥാ​ന​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ നേ​ടി​യിട്ടുള്ളത്.

Advertisment

ഒ​രു പ്ര​ത്യേ​ക രാ​ജ്യ​ത്തോ ന​ഗ​ര​ത്തി​ലോ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ ആകെ ക്ഷേ​മ​ത്തി​ന്‍റെ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക തയ്യാറാക്കിയത്.

സൂ​ചി​ക​യി​ൽ ശ്ര​ദ്ധേ​യ​മാ​യ 184.8 പോ​യ​ന്റ് സ്കോ​ർ ആണ്​ ഒ​മാ​ൻ നേടിയത്. ല​ക്‌​സം​ബ​ർ​ഗ്, ഐ​സ്‌​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, ഡെ​ന്മാ​ർ​ക്, ഫി​ൻ​ല​ൻ​ഡ്, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് രാ​ജ്യ​ങ്ങ​ളാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ യ​ഥാ​ക്ര​മം ആ​ദ്യ ആ​റു സ്ഥാ​ന​ങ്ങ​ളി​ലായി ഉള്ളത്.

ആ​രോ​ഗ്യ സം​ര​ക്ഷ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യ​ത് രാജ്യത്തിന്റെ ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ലെ ഉ​യ​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​യ​താ​യി വി​ല​യി​രുത്തുന്നു.

കൂടാതെ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നതും അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും സൂ​ചി​ക​യി​ൽ ഒ​മാ​ന്റെ ഒന്നാം സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി. 

അതേസമയം പ​ട്ടി​ക​യി​ൽ യു.​എ.​ഇയ്ക്ക് 15 ആം സ്ഥാനമാണുള്ളത്. ഖ​ത്തറിന് ​19, സൗ​ദി അ​റേ​ബ്യയ്ക്ക് 32, കു​വൈറ്റിന് ​45 എന്നിങ്ങനെ ആണ് സ്ഥാനങ്ങൾ. 

Advertisment