ഒമാനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. സൊഹാറിൽ 35 വർഷമായി ബിസിനസ് രംഗത്തുള്ള അലുമിനിയം ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് മുകുന്ദൻ (60) ആണ് മരിച്ചത്

New Update
prakash mukundan

സൊഹാർ: ഒമാനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. സൊഹാറിൽ 35 വർഷമായി ബിസിനസ് രംഗത്തുള്ള അലുമിനിയം ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് മുകുന്ദൻ (60) ആണ് മരിച്ചത്. 

Advertisment

കലാ- നാടക സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു. കരുണ സുഹാർ, ആക്ടേഴ്സ് ലാബ് എന്നിങ്ങനെയുള്ള കലാ സാംസ്‌കാരിക പ്രവർത്തന മേഖലയിലും ഇദ്ദേഹം സജീവമായിരുന്നു. പിതാവ്:  മുകുന്ദൻ, മാതാവ്: ലക്ഷ്മി, ഭാര്യ: ശർമ്മിള, മക്കൾ: ഹർഷ, അക്ഷയ്. കണ്ണൂര്‍ ചാല സ്വദേശിയാണ്.

 

Advertisment