New Update
/sathyam/media/media_files/KTUVe9s0y0oic7m1GQ5t.jpg)
മസ്‌കത്ത്: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ആണ് അമീറാത്തിൽ മരിച്ചത്.
Advertisment
മസ്‌കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ആക്‌സിഡന്റ്‌സ് ആന്റ് ഡിമൈസസ് ഒമാന്റെ ട്രഷററും എംഎന്‍എംഎയുടെ രക്ഷാധികാരിയും ആയിരുന്നു.
പിതാവ്: പരേതനായ കുറ്റിയേരിയില്‍ കുഞ്ഞുമുഹമ്മദ്. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്ന. മകൾ: ഹസ്‌വ. സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ.