New Update
/sathyam/media/media_files/jBQnz92JYDOwwBWOBQbi.jpg)
മസ്‌ക്കത്ത്: മലപ്പുറം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ആണ് മരിച്ചത്.
Advertisment
മിസ്ഫ ജിഫ്‌നൈനിൽ ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഡെലിവറി സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു റഫീഖ്. പിതാവ്: മുഹമ്മദ്. മാതാവ്: അലീമ. ഭാര്യ: ശഹാന. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്.