Advertisment

ഒമാനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളിക്ക് ദാരുണാന്ത്യം; കുടുംബാംഗങ്ങള്‍ക്ക് പരിക്ക്‌; അപകടവിവരം പുറലോകം അറിഞ്ഞത് ഏറെ വൈകി

സൗദിയിൽ നിന്നും ഒമാനിലേക്കു  കുടുംബമായുള്ള  യാത്രയിൽ  ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടന്ന വിവരം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
koshi yesudas

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (55) ആണ് മരിച്ചത്. ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗദിയിൽ നിന്നും ഒമാനിലേക്കു  കുടുംബമായുള്ള  യാത്രയിൽ  ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടന്ന വിവരം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്. അതുകൊണ്ട് ആശുപത്രിയിലെത്തിക്കാനും വൈകി.

Advertisment