Advertisment

ഹൃദയാഘാതം: മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

ആലപ്പുഴ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ചെങ്ങന്നൂര്‍ വെണ്‍മണി താഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് രാധാകൃഷ്ണന്‍ ആണ് മസ്കത്തിലെ റൂവിയിൽ മരിച്ചത്​

New Update
rajesh radhakrishnan

മസ്‌ക്കത്ത്: ആലപ്പുഴ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ചെങ്ങന്നൂര്‍ വെണ്‍മണി താഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് രാധാകൃഷ്ണന്‍ (40) ആണ് മസ്കത്തിലെ റൂവിയിൽ മരിച്ചത്​.

റൂവിയില്‍ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. പിതാവ്: രാധാകൃഷ്ണന്‍ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ ചന്ദ്രന്‍. മക്കള്‍: ദക്ഷിത്, ദക്ഷിത. സഹോദരങ്ങള്‍: ജയകൃഷ്ണന്‍, രശ്മി രാധാകൃഷ്ണന്‍. 

Advertisment