Advertisment

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് ആണ്​ ബര്‍ക്കയില്‍ മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
farooq vayalpurayil

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ്​ ബര്‍ക്കയില്‍ മരിച്ചത്. 

തലശ്ശേരിയില്‍ പിഡബ്ല്യഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോന്റവിട ജമീല. മക്കള്‍: ഹസീന, സജീര്‍ (ബര്‍ക), മുഹമ്മദ് ഹാറൂസ് (എഎം സ്‌പോര്‍ട്‌സ് ഗാല). മരുകന്‍: മഖ്‌സൂദ്.

Advertisment