മസ്‌കത്ത്: സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പുന്നയൂര്‍ക്കുളം ചെമ്മണ്ണൂര്‍ സ്‌കൂള്‍ റോഡില്‍ നെരിയമ്പുള്ളി വീട്ടില്‍ മൊയ്തുട്ടി (66) ആണ് നിസ്‌വയില്‍ മരിച്ചത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ ഒമാനിൽ ജോലിചെയ്തിരുന്ന ആളാണ്. കഴിഞ്ഞ ദിവസമാണ് പത്തുദിവസത്തെ വിസിറ്റ് വിസയിൽ അദ്ദേഹം ഒമാനിലെത്തിയത്.