മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍, ഈസ്റ്റ് വെള്ളൂര്‍ സ്വദേശി ജലീല്‍ സഖാഫി (49) ആണ് മരിച്ചത്. മസ്‌കത്തിന് സമീപം ബിദ്ബിദില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.
ജലീല്‍ സഖാഫി സന്ദര്‍ശക വിസയില്‍ ഒമാനില്‍ കഴിഞ്ഞ മാസമാണ് എത്തിയത്. നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടന്‍, മാതാവ്: സഫിയ.