സലാല: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. മഞ്ചേരി വെളിമുക്ക് പടിക്കലിലെ പാണക്കാടൻ വീട്ടിൽ അബ്ദുൽ അസീസ് (62) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആയിശാബി. മക്കള്‍: മുഹമ്മദ് അര്‍ഷദ്, ആദില. മരുമകന്‍: സുബൈര്‍.