New Update
/sathyam/media/media_files/9NQmrVmmjemrAZLSOyts.jpg)
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. കോഴിക്കോട് കക്കോടി മോരിക്കരയിലെ കരുതം വീട്ടിൽ അശ്വിൻ (27) ആണ് മരിച്ചത്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫിയയിലെ താമസ സ്ഥലത്ത് വച്ചായിരുന്നു അന്ത്യം.
Advertisment
അൽ കാമിലെ സ്പെയർ പാർട്സ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് ഒമാനിലെത്തിയത്. അനിൽ കുമാർ-പ്രബിത കുമാരി ദമ്പതികളുടെ മകനാണ്. സഹോദരി: അങ്കിത.