ഒമാനിൽ ശക്തമായ മഴ: വെള്ളപ്പാച്ചിലിൽ മൂന്ന് മരണം, പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശം

New Update
omn rain

മസ്ക്കറ്റ്: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ മൂന്ന് മരണം. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ ആണ് വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരെ കണ്ടെത്തിയത്.

Advertisment

അതേസമയം ‌അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിലാണ് ഇന്നലെ കൂടുതൽ മഴ പെയ്തതും വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി.

ഇന്ന് വൈകിട്ട് വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം ഇന്ന് വൈകിട്ട് വരെ നിലനിൽക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.

താഴ്‌വരകളിൽ രൂപപ്പെടുന്ന വെള്ളകെട്ടുകളിൽ നീന്തുവാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment