Advertisment

ഓവർസീസ് എൻ സി പി കുവൈറ്റ് ഉഴവൂർ വിജയൻ  അനുസ്മരണം സംഘടിപ്പിച്ചു

author-image
Soumya
New Update
pic

കുവൈറ്റ് സിറ്റി: മുൻ എൻ.സി.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന   ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക ദിനം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു. അബ്ബാസിയയിൽ നടന്ന പരിപാടിയിൽ ഒ എൻ  സി പി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ  അദ്ധ്യക്ഷത . ചടങ്ങിൽ ഓവർസീസ്‌ എൻ സി പി കുവൈറ്റ്  കമ്മിറ്റി പ്രസിഡണ്ട്  ജീവ്സ് എരിഞ്ചേരി  മുഖ്യ പ്രഭാഷണം നടത്തി .  

വൈസ് പ്രസിഡണ്ടുമാരായ പ്രിൻസ് കൊല്ല പ്പിള്ളിൽ  , സണ്ണി മിറാൻഡ  എന്നിവരും , അംഗങ്ങളായ രോഹിത്, സബിത്ത്, ശക്തി , മാത്യു , അരുൺ, വനിതാവിഭാഗം അംഗങ്ങളായ സുകന്യ, ശശികല, ആശ തോമാസ്  എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.ആദർശത്തിൽ അടിയുറച്ച് ജീവിച്ച ചുരുക്കം ചില കേരള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഉഴവൂർ വിജയൻ . പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച നേതാവിന്റെ  വിയോഗം  എൻ സി പി ക്കാർക്ക് ഒരു തീരാ നഷ്ടം തന്നെയാണ് " .ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു

 

Advertisment