Advertisment

പരിശുദ്ധ പരുമല തിരുമേനിയുടെ 121ാം ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ്‌ മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ സഹകാർമ്മികരായിരുന്നു.

author-image
അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
parumala perunnal 1.jpg

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 121-‍ാമത്‌ ഓർമ്മപ്പെരുന്നാൾ 2023 നവംബർ 2, 3 തീയതികളിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച്‌ ഭക്തിപുരസ്സരം കൊണ്ടാടി. 

Advertisment

parumala perunnal 2.jpg

പെരുന്നാളിനോടനുബന്ധിച്ച്‌ 2-‍ാം തീയതി വൈകിട്ട്‌ നടന്ന സന്ധ്യാനമസ്ക്കാരത്തിനും, ഭക്തിനിർഭരമായ റാസയ്ക്കും 3-‍ാം തീയതി വെള്ളിയാഴ്ച്ച രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്കും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട്‌ (ഈസ്റ്റ്‌) ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ്‌ മാർ അത്തനേഷ്യസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. 

parumala perunnal 3.jpg

കുവൈറ്റ്‌ മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ സഹകാർമ്മികരായിരുന്നു. ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകിയ പെരുന്നാൾ ചടങ്ങുകൾ നേർച്ച വിതരണത്തോടു കൂടി സമാപിച്ചു.

parumala perunnal 4.jpg

kuwait
Advertisment