/sathyam/media/media_files/L7WUeRMGybhg6RIB7Ay3.jpg)
ജിദ്ദ: ഇന്ത്യ ഉൾപ്പെടയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഹജ്ജ് തീർത്ഥാടകർ മക്കയിലും മദീനയിലുമായി എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. ജൂൺ മൂന്നാം വാരത്തിൽ അരങ്ങേറുന്ന വിശുദ്ധ വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാനായി കടലും കരയും ആകാശവും താണ്ടി തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ചയോടെ സൗദിയുടെ രാജ്യാന്തര കവാടങ്ങളിലൂടെ രാജ്യത്തെത്തിയത് 532,958 ഹാജിമാരാണെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം തിങ്കളാഴ്ച വെളിപ്പെടുത്തി. ഇവരിൽ 523,729 പേർ വിമാന മാർഗവും 9,210ഹാജിമാർ കരമാർഗവുമാണെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കപ്പൽ മാർഗം 19 ഹാജിമാരും ഇതിനകം പുണ്യഭൂമിയിലെത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള അത്യാധുനിക സങ്കേതങ്ങൾക്കും വിവിധ ആപ്പുകൾക്കും പുറമെ വിവിധ ഭാഷാ വിദഗ്ധരുടെ സേവനങ്ങളും സൗദി ഹജ്ജ് അധികൃതർ തീർത്ഥാടകരുടെ സേവനത്തിനായി എങ്ങും സംവിധാനിച്ചിട്ടുണ്ട്.
ഉഷ്ണകാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ശാരീരിക തളർച്ചയ്ക്ക് ഇരയാവാതിരിക്കാൻ തീർത്ഥാടകർ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ മദീനാ ഹെൽത്ത് അസംബ്‌ളി അവരുടെ എക്സ് അക്കൗണ്ടിലൂടെ തീർത്ഥാടകരുടെ ശ്രദ്ധയിൽ പെടുത്തി. വെയിലത്ത് കുട സ്ഥിരമായി ഉപയോഗിക്കുക, ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ഏൽകാത്തിരിക്കുക എന്നിവയാണ് രണ്ടു ഉപദേശങ്ങൾ. കുട കടും നിറത്തിൽ ഉള്ളതാവാതിരിക്കണമെന്നും ഹെൽത്ത് അസംബ്‌ളി ഉപദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us