പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്.) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update
f0e01094-3a13-4966-afed-b7245da54474

ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി. ജെ.എസ്.) ഇഫ്താർ സംഗമ നടത്തി. ഫെബ്രുവരി 26 നു സീസൺസ് റെസ്റ്റോറന്റിൽ കൂടിയ ഇഫ്താർ സംഗമം ജിദ്ദയിലെ നാനാ തുറയിലുള്ളവർ സന്നിഹിതരായിരുന്നു. പ്രസിഡന്റ് അയൂബ് ഖാൻ പന്തളത്തിന്റെ അധ്യക്ഷതയിൽ കൂടിയ ഇഫ്താർ സംഗമത്തിൽ സിദ്ദിഖ്  മദനി തിരുവനന്തപുരം റമ്ദാൻ സന്ദേശം നടത്തി.

Advertisment

ജാതി, മത ഭേദമന്യേ ഉപവാസം ആത്മ നിയന്ത്രണത്തിന്റെയും ആത്മശുദ്ധിയുടെയും പാഠമാണെന്നും, എല്ലാ മനുഷ്യരേയും കൂട്ടിയിണക്കുന്ന ഏകത, കരുണ, സേവനം എന്നീ മൂല്യങ്ങള്‍ സമൂഹ്യ ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുണ്ടെന്നും, ആവശ്യമുള്ളവരെ കൈപിടിച്ചു ഉയര്‍ത്തുന്ന മനോഭാവം വളര്‍ത്തേണ്ട സമയമാണിതെന്നും റമദാൻ മുഖ്യ പ്രഭാഷണം നടത്തിയ സിദ്ദിഖ് മദനി പറഞ്ഞു.

സന്തോഷ് നായർ, മാത്യു തോമസ്, അനിൽ കുമാർ പത്തനംതിട്ട, എബി കെ. ചെറിയാൻ, സിയാദ് അബ്ദുള്ള, മനു പ്രസാദ്, ദിലീഫ് ഇസ്മായിൽ, വിലാസ് കുറുപ്പ്, ജോസഫ് വർഗ്ഗിസ്, അലി റാവുത്തർ, വർഗ്ഗിസ് ഡാനിയേൽ,  നവാസ് ചിറ്റാർ, രഞ്ജിത്ത് മോഹൻ, നൗഷാദ് ഇസ്മായിൽ, മനോജ് മാത്യു, നവാസ് റാവുത്തർ, നജീബ്, ഷാനവാസ്, വിനോദ് കുമാർ  സജി ജോർജ്, ഷറഫുദ്ദിൻ, അബ്ദുൽ മുനീർ, അനിൽ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി എൻ ഐ  ജോസഫ് സ്വാഗതവും, ട്രെഷറർ ജയൻ നായർ നന്ദിയും പറഞ്ഞു

Advertisment