Advertisment

മീഡിയാവണ്‍ എഡിറ്റർ പ്രമോദ് രാമന് കുവൈത്ത് കേരള പ്രസ്ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി

മീഡിയാവണ്‍ എഡിറ്റർ പ്രമോദ് രാമന് കുവൈത്ത് കേരള പ്രസ്ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി

New Update
pramod raman kuwait.jpg

കുവൈത്തില്‍ സന്ദർശനത്തിനെത്തിയ മീഡിയാവണ്‍ എഡിറ്റർ പ്രമോദ് രാമന് കുവൈത്ത് കേരള പ്രസ്ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഖുറൈനിലുള്ള ഫരീജ്  റസ്റ്റോറന്‍റില്‍ നടന്ന സ്വീരണ യോഗത്തില്‍ പ്രസ്സ് ക്ലബ് പ്രസിഡന്‍റ് മുനീർ അഹമ്മദ് (വിബ്ജിയോർ ടിവി) അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ടി വി ഹിക്കമത്ത് (കൈരളി)ആമുഖ പ്രഭാഷണം നടത്തി. മീഡിയാ രംഗത്തെ ആനുകാലിക സംഭവ വികാസങ്ങളെക്കുറിച്ച് പ്രസ് ക്ലബ് അംഗങ്ങള്‍ സംവദിച്ചു. ട്രഷറർ അനില്‍ നമ്പ്യാർ (അമൃത ടിവി) നന്ദി പറഞ്ഞു.

ഇ ജാലകം ഓൺലൈൻ എക്സിക്യൂട്ടീവ് എഡിറ്റർ സത്താർ കുന്നില്‍, സുജിത്ത് നമ്പ്യാർ ജനം ടിവി, അബ്ദുൾ റസാഖ് കുമരനെല്ലൂർ സത്യം ഓണ്‍ലൈന്‍, ശ്രീജിത്ത് ദേശാഭിമാനി, അസ്‍ലം ഗള്‍ഫ് മാധ്യമം, സലിം കോട്ടയില്‍ മീഡിയാ വണ്‍, മുനീർ സുപ്രഭാതം,ജസീല്‍ മീഡിയാ വണ്‍, നിജാസ് കാസിം വിബ്ജിയോർ ടിവി, കൃഷ്ണന്‍ കടലുണ്ടി വീക്ഷണം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

kuwait
Advertisment