ട്രംപ് ഭരണകൂടത്തിന്റെ സ്വമേധയാ രാജി വാഗ്ദാനം സ്വീകരിച്ചത് 15000 ലധികം ജീവനക്കാർ

New Update
Dooo

വാഷിങ്ടൻ : യുഎസ് കൃഷി വകുപ്പിലെ (യു‌എസ്‌ഡി‌എ) ആയിരക്കണക്കിന് ജീവനക്കാർ ട്രംപ് ഭരണകൂടത്തിന്റെ സ്വമേധയാ രാജി വാഗ്ദാനം സ്വീകരിച്ചു. ഭക്ഷ്യ ഗുണനിലവാരം, കാർഷിക വികസനം, രാജ്യവ്യാപകമായി പോഷകാഹാര ശ്രമങ്ങൾ എന്നിവ നിയന്ത്രിക്കുന്ന വകുപ്പിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 15 ശതമാനമാണ് വാഗ്ദാനം സ്വീകരിച്ചത്. മെയ് 1 വരെ 15,182 ജീവനക്കാർ രാജി വാഗ്ദാനം സ്വീകരിച്ചതായി യുഎസ്‌ഡി‌എ വക്താവ് പറഞ്ഞു.

Advertisment

“കർഷകർ, കന്നുകാലി വളർത്തൽ തൊഴിലാളികൾ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ട് അമേരിക്കൻ ജനതയെ സേവിക്കുന്നതിൽ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകുന്നതിന് വകുപ്പിനെ പുനഃക്രമീകരിക്കാൻ സെക്രട്ടറി റോളിൻസ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പിന്റെ നിർണായക പ്രവർത്തനങ്ങളിൽ അവർ വിട്ടുവീഴ്ച ചെയ്യില്ല,” വക്താവ് പറഞ്ഞു.

ജനുവരിയിൽ പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ജീവനക്കാർക്ക് സ്വമേധയാ പോകാനുള്ള ആദ്യ അവസരം ലഭിച്ചത്.