New Update
/sathyam/media/media_files/2025/04/18/TfMtA7ig9zhmgLz5i4d5.jpg)
യുഎസിൽ ജനനനിരക്ക് കുറയുന്നത് പരിഗണിച്ചു കൂടുതൽ അമേരിക്കക്കാരെ വിവാഹം കഴിക്കാനും കുട്ടികളെ ജനിപ്പിക്കാനും പ്രോത്സാഹനം നൽകാൻ ട്രംപ് ഭരണകൂടം വഴികൾ തേടുന്നു. അതിലൊന്ന് അമ്മമാർക്കു പ്രസവ ശേഷം $5,000 ബോണസ് നൽകുക എന്നതാണ്.
Advertisment
വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തു വരുന്നു. വിവാഹിതരുടെ കുട്ടികൾക്ക് ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളിൽ 30% സംവരണം ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്.
സ്ത്രീകളുടെ ആർത്തവവും ഗർഭധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കും. ട്രംപ് തേടുന്നത് 'ബേബി ബൂം' ആണെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us