New Update
/sathyam/media/media_files/2025/10/25/vvv-2025-10-25-03-33-20.jpg)
അലബാമ: 1993-ൽ അലബാമയിലെ ബേസ്ബോൾ മൈതാനത്ത് വെച്ച് ഗ്രിഗറി ഹ്യൂഗുലി എന്നയാളെ ജീവനോടെ ചുട്ടുകൊന്ന കേസിൽ ആന്റണി ടോഡ് ബോയ്ഡിനെ വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയനാക്കി. ബേസ്ബോൾ മൈതാനത്ത് 200 ഡോളർ കൊക്കെയ്ൻ കടം വാങ്ങിയതിനെ തുടർന്ന് ഗ്രിഗറി ഹ്യൂഗുലിയെ കൊലപ്പെടുത്തുകയായിരുന്നു. താൻ നിരപരാധിയാണെന്ന് മരണം വരെ ബോയ്ഡ് ആവർത്തിച്ചു.
Advertisment
വൈകുന്നേരം 6:33ന് ബോയ്ഡിനെ മരിച്ചതായി പ്രഖ്യാപിച്ചു. നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കുന്ന അലബാമ സംസ്ഥാനത്തെ ഏഴാമത്തെ തടവുകാരനാണ് ഇദ്ദേഹം. 'ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു, ഞാൻ ആരെയും കൊന്നിട്ടില്ല, ആരെയും കൊല്ലുന്നതിൽ ഞാൻ പങ്കെടുത്തിട്ടില്ല,' മരണത്തിന് തൊട്ടുമുമ്പ് ബോയ്ഡ് തന്റെ അവസാന വാക്കുകളിൽ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us