അലബാമയിൽ പൊതു സ്ഥാനങ്ങൾക്ക് ‘സ്വദേശജനിത പൗരൻ’ നിബന്ധന വരുന്നു: ഭരണഘടനാ ഭേദഗതിക്ക് നീക്കം

New Update
M

അലബാമ: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പൊതു സ്ഥാനങ്ങൾക്കും ‘സ്വദേശജനിത പൗരൻ’ (നാച്ചുറൽ - ബോൺ സിറ്റിസൺ) എന്ന നിബന്ധന നിർബന്ധമാക്കാനൊരുങ്ങി അലബാമ. ഇതിനായി സംസ്ഥാന ഭരണഘടനയിൽ ഭേദഗതി വരുത്താൻ അലബാമ സ്റ്റേറ്റ് സെക്രട്ടറി വസ് ആലനും റിപ്പബ്ലിക്കൻ സെനറ്റർ ഡോണി ചെസ്റ്റീനും ചേർന്ന് നീക്കം ആരംഭിച്ചു.

Advertisment

ഈ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ, അമേരിക്കയിൽ ജനിച്ചവർക്ക് മാത്രമേ ഗവർണർ, ലഫ്റ്റനന്റ് ഗവർണർ, അറ്റോർണി ജനറൽ, നിയമസഭാംഗങ്ങൾ, ജഡ്ജിമാർ, ഷെരിഫ് തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാധിക്കൂ. അമേരിക്കയ്ക്ക് പുറത്ത് ജനിച്ച് പൗരത്വം നേടിയ സ്വാഭാവികീകരിത പൗരന്മാർക്ക് ഈ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ കഴിയില്ല.

അമേരിക്കൻ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഉള്ള അതേ സ്റ്റാൻഡേർഡ് സംസ്ഥാനതലത്തിലും നടപ്പാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. വിദേശ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തിൽ എത്താതിരിക്കാൻ ഇതു സഹായിക്കുമെന്ന് വസ് ആലൻ വ്യക്തമാക്കി. ഇതിനെതിരെ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ രാഷ്ട്രീയ വിശ്വാസ്യത ഉറപ്പാക്കാൻ ഈ നിർദ്ദേശം ആവശ്യമാണെന്ന് ആലനും ചെസ്റ്റീനും കൂട്ടിച്ചേർത്തു.

Advertisment