ചിക്കാഗോ മലയാളി അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് ജനുവരി 7-ന് തിരുവനന്തപുരത്ത്

author-image
ഹാജിറ
New Update
CHI

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രബല സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ ലീഡേഴ്‌സ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നു. 

Advertisment

വരുന്ന 2025 ജനുവരി 7-ാം തീയതി ചൊവ്വാഴ്ച തിരുവനന്തപുരത്തെ കെ.റ്റി.ഡി.സി മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ വൈകുന്നേരം അഞ്ചു മണി മുതലാണ് കോൺക്ലേവ് നടക്കുന്നത്. 

നോർത്ത് അമേരിക്കയിലെ വിവധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാ-സാംസ്‌കാരിക-രാഷ്ട്രീയം ഉൾപ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മിൽ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങൾ കൈമാറുകയെന്നതാണ് ഈ കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. 

വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, കയറ്റുമതി-ഇറക്കുമതി, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ ലോകത്തിന്റെ വളർച്ച സംബന്ധിച്ച ചർച്ചയാണ് കോൺക്ലേവിന്റെ ഹൈലൈറ്റ്. 

കഴിഞ്ഞ 52 വർഷമായി ചിക്കാഗോ മലയാളികൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ചിക്കാഗോ മലയാളി അസോസിയേഷൻ മാതൃകാപരമായ ജനപക്ഷ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. 

സംഘടനയുടെ പ്രസിഡന്റ് ജെസി റിൻസി, സെക്രട്ടറി ആൽവിൻ ഷുക്കൂർ, ട്രഷറർ മനോജ് അച്ചേട്ട്, ഇവന്റ് ഓർഗനൈസർ ജോസ് മണക്കാട്ട് എന്നിവർ കോൺക്ലേവിന് നേതൃത്വം നൽകുന്നു. 

എക്സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൾ ഫിലിപ്പ്, ചിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് മെംബേഴ്സും കൂട്ടായി കോൺക്ലേവ് വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. 

Advertisment