കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കർ അന്തരിച്ചു

New Update
Xtxgchb

ഡാലസ്: കുണ്ടറ കല്ലുംപുറത്ത് ബാബുതോമസ് പണിക്കർ (72) അന്തരിച്ചു. ഡാലസിൽ ഈയിടെയാണ് കേരളത്തിലെത്തിയത്. മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകാംഗമാണ് പരേതൻ.

Advertisment

ഭാര്യ: എസ്ഥേറമ്മ (തേവലക്കര അരുവി ചിറക്കര കിഴക്കേടത്ത് കുടുംബാംഗം). മക്കൾ: അനൂപ് പണിക്കർ (ഡാലസ്), അനുജ പണിക്കർ (ഡിട്രോയിറ്റ്).മരുമക്കൾ: ജീന എബ്രഹാം (ഡാലസ്), അനൂപ് ജോൺ (ഡിട്രോയിറ്റ്). കൊച്ചുമക്കൾ: റ്റീഷ, പ്രവീൺ.

സഹോദരങ്ങൾ: ജോൺ പണിക്കർ, തോമസ് പണിക്കർ, ഐസക് പണിക്കർ, ജോർജ് പണിക്കർ, മാമച്ചൻ, ഡെയ്സി, മേഴ്സി, ആശ, ഗ്രേസി, പരേതയായ സൂസി എന്നിവരാണ്.

മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായ അനൂപ് പണിക്കരുടെ പിതാവ് ബാബുതോമസ് പണിക്കരുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഇടവക വികാരി റവ. രാജു ദാനിയേൽ കോറെപ്പിസ്കോപ്പ അനുശോചനം അറിയിച്ചു. സംസ്കാരം 12ന് കുണ്ടറ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: അനൂപ് പണിക്കർ (ഡാലസ്) - 636 253 0924.

Advertisment