ഹൂസ്റ്റണിൽ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊലപ്പെടുത്തി

New Update
Ffgbjkm

ഹൂസ്റ്റൺ: ബുധനാഴ്ച രാത്രി തെക്കുകിഴക്കൻ ഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ വെടിവച്ചു കൊലപ്പെടുത്തി. രാത്രി 9 മണിക്ക് ശേഷം, എൻആർജി സ്റ്റേഡിയത്തിന് സമീപമുള്ള വെസ്റ്റ്രിഡ്ജ് സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മൂന്ന് പേരാണ് അപ്പാർട്ട്മെന്റിനുള്ളിൽ അതിക്രമിച്ചു കയറിയത്. തുടർന്ന് താമസക്കാരൻ ഒരാളെ വൊടിവച്ചതിനെ തുടർന്ന് മറ്റ് രണ്ട് പേർ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

Advertisment

ഇവർ മൂന്ന് പേരും മുഖംമൂടി ധരിച്ചിരുന്നു. വീടിനുള്ളിൽ അതിക്രമച്ചു കയാറാൻ ശ്രമിച്ചപ്പോൾ തന്നെ തമാസക്കാർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. താമസക്കാരനു നേരെ തോക്ക് ചുണ്ടിയ വ്യക്തിയുടെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുത്താണ് ഇയാൾ അക്രമിക്കു നേരെ വെടിയുതിർത്തത്.