/sathyam/media/media_files/2026/02/05/t-2026-02-05-05-22-31.jpg)
ഹൂസ്റ്റൺ: ഹൂസ്റ്റൺ പൊലീസ്ഡിപ്പാർട്ട്മെന്റിലെ (എച്ച് പി ഡി) സീനിയർ ഓഫിസറും ടാക്റ്റിക്കൽ ഓപ്പറേഷൻസ് വിഭാഗത്തിലെ (എസ് ഡബ്ല്യൂ എ ടി) അംഗവുമായ ഷാൻ മക്രെറി വാഹനാപകടത്തിൽ മരിച്ചു. നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലുണ്ടായ അപകടത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്.
ഞായറാഴ്ച്‌ച പുലർച്ചെ 1:30-ഓടെ സ്വന്തം വീടിന് സമീപമായിരുന്നു അപകടം. അദ്ദേഹം ഓടിച്ചിരുന്ന വാഹനം റോഡിലെ മീഡിയനിലുള്ള മരത്തിലിടിച്ച് പൂർണ്ണമായും കത്തിയമർന്നു. 2011 മുതൽ ഹൂൺ പൊലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
അപകടസമയത്ത് അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഹൂൺ പൊലീസിന്റെ വെഹിക്കുലാർ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സീനിയർ ഓഫിസർ മക്രെറിയുടെ വിയോഗത്തിൽ ഹൂൺ പൊലീസ് ചീഫും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം സേനയ്ക്ക് വലിയൊരു നഷ്ടമാണെന്ന് അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us