ഡാലസിൽ സംഘർഷം: രണ്ട് മരണം, ഒരാൾക്ക് പരുക്ക്

New Update
1

ഡാലസ്: ഡാലസിലെ ഡീപ് എല്ലുമിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ് ലാറ്റിമർ എക്സ്പ്രസ് വേയിലെ 'ക്യാഷ് കൗ' കെട്ടിടത്തിന് സമീപമുള്ള നടപ്പാതയിലാണ് സംഭവം നടന്നത്.

ഡ്യൂട്ടിയിലില്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് മൂന്ന് പേർക്ക് കുത്തേറ്റ വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് യുവാക്കൾ മരണത്തിന് കീഴടങ്ങി. പരുക്കേറ്റ മൂന്നാമത്തെയാൾ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം, ഒരു യുവതിയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടവരിൽ ഒരാളുടെ കാമുകിയുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാവുകയും കത്തിക്കുത്തിലേലേക്ക് നീങ്ങുകയുമായിരുന്നു. ഡാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment