ഡാലസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

New Update
Hgh

ഡാലസ്: ഡാലസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയിൽ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ഐ പി എം എ) യുക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി.ആർ. മേനോൻ ഓണസന്ദേശം നൽകി.

Advertisment

കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വള്ളം കളി, നാടൻനൃത്തം, വർണ്ണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും സംഘടിപ്പിച്ചു.

Advertisment