New Update
/sathyam/media/media_files/2026/02/01/c-2026-02-01-04-45-33.jpg)
ഡാലസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാലസ് കേരള അസോസിയേഷനും (കെ എ ഡി) ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ഐ സി ഇ സി) സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവച്ചു. ജനുവരി 31ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചത്.
Advertisment
സെമിനാർ ഫെബ്രുവരി 15ന് നടക്കും. ഗാർലൻഡിലെ കെ.എ.ഡി/ഐ.സി.ഇ.സി ഹാളിൽ വൈകിട്ട് 4 മണി മുതൽ 5:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മൻജിത് കൈനിക്കര (സെക്രട്ടറി) 972 679 8555
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us