/sathyam/media/media_files/2026/02/10/c-2026-02-10-03-40-42.jpg)
ഡാലസ്: കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്‌മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിജയകരമായി നടന്നു. ഫെബ്രുവരി 8ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗാർലാൻഡിലെ ഡാലസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ലിയ നെബു, അൽസ്‌റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. സൊസൈറ്റിയുടെ 2026 ലെ ഇയർ പ്ലാൻ സെക്രട്ടറി അവതരിപ്പിച്ചു. പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അധ്യക്ഷപ്രസംഗം നടത്തി.
പ്രശസ്‌ത സിനിമാ സംവിധായകൻ ഷാജി എം. ഭദ്രദീപം കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യവും കലയും പ്രവാസ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. ദീപ ജെയ്‌സൺ ആലപ്പാടൻ ഗാനാലാപനം നടത്തി.
വായനയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം രാജു വർഗീസ് നിർവഹിച്ചു. അദ്ദേഹം ലൈബ്രറിയെക്കുറിച്ച് പ്രത്യേക പ്രസംഗം നടത്തുകയും ചെയ്തു. ജോയിൻ്റ് ട്രഷറർ സി. വി. ജോർജ്ജ് പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഉഷ നായർ അവതരിപ്പിച്ച കവിതാ ആലാപനം ശ്രദ്ധേയമായിരുന്നു.
ഷിജു എബ്രഹാം (കേരള അസോസിയേഷൻ പ്രസിഡന്റ്), സണ്ണി മാളിയേക്കൽ (ഐ പി സി എൻ ടി പ്രസിഡൻന്റ്), മാത്യു നൈനാൻ (ഐ സി ഇ സി പ്രസിഡന്റ്), സാമുവേൽ യോഹന്നാൻ (ലാന പ്രസിഡൻ്റ്) എന്നിവർ വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് ജെയ്‌സൺ ആലപ്പാടൻ, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിന് സംഗീതവിരുന്നായി. പരിപാടിയുടെ പ്രധാന ആകർഷണം "സാഹിത്യവും സിനിമയും" എന്ന വിഷയത്തിൽ നടന്ന സാഹിത്യ സദസ്സായിരുന്നു. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എൻ. സ്വാമി ഓൺലൈനിലൂടെ ചർച്ചയിൽ പങ്കു ചേർന്നു. സംവിധായകൻ ഷാജി എം. വിഷയത്തെ ആസ്‌പദമാക്കി വിപുലമായ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ചർച്ചയിൽ രാജൻ ചിറ്റാർ (നിർമ്മാതാവ്, അഭിനേതാവ്), ജോ കൈതമറ്റം (നിർമ്മാതാവ്, അഭിനേതാവ്), ഹരിദാസ് തങ്കപ്പൻ (ലാന ട്രഷറർ), സന്തോഷ പിള്ള (നാടക രചയിതാവ്), പി. പി. ചെറിയാൻ, സിജു വി ജോർജ്‌ജ്, ഫ്രാൻസിസ് തോട്ടത്തിൽ എന്നിവർ സജീവമായി പങ്കെടുത്തു. ട്രഷറർ സാറ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു. ദർശന മനയത്ത് പരിപാടിയുടെ അവതാരകയായി (എംസി) മികവുറ്റ രീതിയിൽ ചടങ്ങുകൾ നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us