New Update
/sathyam/media/media_files/2026/02/11/v-2026-02-11-03-27-24.jpg)
നോർത്ത് കാരോലൈന: നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ ബാങ്ക് ഓഫ് അമേരിക്ക ജീവനക്കാരിയെ ജോലിസ്ഥലത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 20 വർഷമായി ബാങ്ക് ഓഫ് അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഇന മിഷേൽ ലാങ് (50) ആണ് കൊല്ലപ്പെട്ടത്.
Advertisment
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബാങ്ക് ശാഖയ്ക്ക് പുറത്ത് സിഗരറ്റ് വലിക്കാനായി (Smoke break) ഇറങ്ങിയ സമയത്താണ് ഇനയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സാം ഓൺ ആൻഡ്രൂ സ്മിത്ത് (22) അറസ്റ്റിലായി. പ്രതി നിലവിൽ മെക്ലെൻബർഗ് കൗണ്ടി ജയിലിൽ റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us