ഫ്ലോറിഡയിൽ വീടിനുള്ളിൽ തീപിടുത്തം: ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

New Update
F

ഫ്ലോറിഡ: ഓൾഡ് ടൗണിലെ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ദമ്പതികളും കുട്ടികളുമാണ് മരിച്ചത്. ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ആറുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ‌ ചാർളി ജെല്ലി റോൾ പിന്നർ ജൂനിയർ, ഭാര്യ ലോറി, മകള്‍ നാലുമക്കൾ എന്നിവരാണ് മരിച്ചത്. 

Advertisment

പുലർച്ചെ 6:45-ഓടെ തീ പടരുന്നത് കണ്ട് ഓടിയെത്തിയവർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വീട് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. സംഭവത്തിൽ ഡിക്സി കൗണ്ടി ഷെരീഫ് ഓഫിസും ഫയർ ഫോഴ്സും അന്വേഷണം ആരംഭിച്ചു. ‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, ഇതൊരു ഹൃദയഭേദകമായ സംഭവമാണ്. ’’ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ പ്രദേശത്തെ പള്ളികളും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളും ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

Advertisment