എച്ച് 1ബി വീസ: ട്രംപിന്റെ സമീപനം 'സൂക്ഷ്മവും യുക്തിപരവും' എന്ന് വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി

New Update
Trump

വാഷിങ്ടൻ: എച്ച് 1ബി വീസകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപനം 'സൂക്ഷ്മവും യുക്തിപരവും' ആണെന്ന് വൈറ്റ്‌ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് . അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻഗണന നൽകുമ്പോഴും, രാജ്യത്ത് വൻതോതിൽ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികൾക്ക് പ്ലാന്റുകൾ തുറക്കുന്നതിന്റെ ആദ്യഘട്ടത്തിൽ വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ ട്രംപ് അനുമതി നൽകുമെന്ന് അവർ വ്യക്തമാക്കി.

Advertisment

പ്രധാനമായും ബാറ്ററി നിർമാണം പോലുള്ള അത്യാവശ്യ മേഖലകളിൽ ഉൽപാദനം തുടങ്ങാൻ വിദേശ കമ്പനികൾ അമേരിക്കയിൽ വലിയ നിക്ഷേപം നടത്തുകയും, എന്നാൽ ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉടൻ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇളവ്. ഈ വിദേശ തൊഴിലാളികൾ കംപ്യൂട്ടർ ചിപ്പുകളും മറ്റ് സാധനങ്ങളും എങ്ങനെ ഉണ്ടാക്കണമെന്ന് അമേരിക്കൻ തൊഴിലാളികളെ പഠിപ്പിക്കണം എന്നും ട്രംപ് കൂട്ടിച്ചേർത്തു. പുതിയ നിർമാണ കേന്ദ്രങ്ങളും ഫാക്ടറികളും പ്രവർത്തനക്ഷമമാക്കിയ ശേഷം, ആ ജോലികളിൽ അമേരിക്കൻ തൊഴിലാളികളെ തന്നെ നിയമിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.

Advertisment