ഹൂസ്റ്റൺ മാഗ് തിരഞ്ഞെടുപ്പ്: വോട്ട് ഉറപ്പിക്കാനുള്ള സ്ഥാനാർഥികൾ തിരക്കിൽ

New Update
Ggg

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (എംഎ ജി എ) ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കെ, ഹൂസ്റ്റൺ മലയാളികൾക്കിടയിൽ ആകാംക്ഷ വർധിക്കുന്നു. റോയി മാത്യുവും ചാക്കോ തോമസും നേതൃത്വം നൽകുന്ന രണ്ട് പാനലുകളാണ് ഇത്തവണ തിരഞ്ഞെടുപ്പിനായി രംഗത്തുള്ളത്. സാമൂഹിക ബന്ധങ്ങളും പ്രവർത്തന പാരമ്പര്യങ്ങളും ഇരു പാനലുകൾക്കുമുണ്ട്.

Advertisment

നിലവിൽ, ഇരു പാനലംഗങ്ങളും ഹൂസ്റ്റണിലെ ദേവാലയങ്ങളിലും അമ്പലങ്ങളിലും മറ്റ് അസോസിയേഷൻ യോഗങ്ങളിലും സജീവമായി പങ്കെടുത്ത് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ്. സാധാരണ കുറഞ്ഞ ആളുകൾ മാത്രം പങ്കെടുത്തിരുന്ന മലയാളി കൂട്ടായ്മകളിൽ പോലും പാനലംഗങ്ങളുടെ സാന്നിധ്യം മൂലം ഇപ്പോൾ കൂടുതൽ പേർ എത്തുന്നുണ്ട്. 

Advertisment