/sathyam/media/media_files/2026/01/15/c-2026-01-15-05-40-37.jpg)
മിനസോട്ടയിൽ കഴിഞ്ഞയാഴ്ച്ച കാറിലിരുന്ന 37കാരിയെ വെടിവച്ചു കൊന്ന ഐസ് ഏജന്റുമാർ ചൊവാഴ്ച്ച മറ്റൊരു യുവതിയെ കാറിൽ നിന്നു ബലമായി പിടിച്ചിറക്കി തെരുവിൽ വലിച്ചിഴച്ചു.
മൂന്നു കുട്ടികളടെ അമ്മയെ വെടിവച്ചു കൊന്നതിൽ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് ഐസ് വീണ്ടും പ്രകോപനത്തിന് മുതിർന്നത്. ആദ്യ സംഭവത്തിൽ എന്ന പോലെ, ഐസ് ഏജൻ്റുമാർ സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണു പ്രവർത്തിച്ചതെന്ന് അധികൃതർ വാദിച്ചു.
മിനിയപോളിസിൽ പ്രതിഷേധ പ്രകടനം ആളിപ്പിടിക്കുമ്പോഴാണ് ഐസ് ഏജന്റുമാർക്കും മിനിയപോളിസിൽ പ്രതിഷേധ പ്രകടനം ആളിപ്പിടിക്കുമ്പോഴാണ് ഐസ് ഏജന്റുമാർക്കും ജനക്കൂട്ടത്തിനും ഇടയിലൂടെ യുവതി കാറോടിച്ചെത്തിയത്. ഏജന്റുമാർ കാറിന്റെ ജനാലച്ചില്ലുകൾ തകർത്തു യുവതിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഒരു ഏജന്റ്റ് ബലം പ്രയോഗിച്ചു ഡോർ തുറക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നെ യുവതിയെ പിടിച്ചിറക്കി വലിച്ചു കൊണ്ടു പോവുകയാണ്.
പ്രതിഷേധക്കാർ 'സ്റ്റോപ്പ്, സ്റ്റോപ്പ്' എന്ന് വിളിച്ചു [പറയുന്നത് കേൾക്കാം. "നാസികൾ! നിങ്ങൾ ഇതിനു വില നൽകേണ്ടി വരും" എന്നൊരാൾ വിളിച്ചു പറയുന്നുണ്ട്.
മഞ്ഞു വീണു കിടക്കുന്ന റോഡിൽ പലരെയും വലിച്ചിട്ടു. 60 പ്രകടനക്കാരെ അറസ്റ്റ് ചെയ്തെന്നു ഐസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us