New Update
/sathyam/media/media_files/2025/11/23/v-2025-11-23-05-03-04.jpg)
വാഷിങ്ടൻ ഡി.സി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ വിശ്വസ്തയും ഇപ്പോൾ വിമർശകയുമായ യുഎസ് ജനപ്രതിനിധി മാർജോറി ടെയ്​ലർ ഗ്രീൻ ജനുവരിയിൽ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. വാഷിങ്ടനിൽ താൻ എന്നും വെറുക്കപ്പെട്ടവളായിരുന്നുവെന്നും അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാൻ സാധിച്ചില്ലെന്നുമെന്ന് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ച ശേഷമാണ് മാർജോറി ടെയ്​ലർ ഗ്രീൻ സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചത്.
Advertisment
ജെഫ്രി എപ്‌സ്റ്റീൻ രേഖകൾ, വിദേശകാര്യ നയം തുടങ്ങിയ വിഷയങ്ങളിൽ മാർജോറി ട്രംപിനെ വിമർശിച്ചതോടെയാണ് ഇരുവരും തമ്മിൽ അകന്നിത്. ഇതിനെത്തുടർന്ന് ട്രംപ് ഇവരെ ‘രാജ്യദ്രോഹി’ എന്ന് വിളിക്കുകയും അടുത്ത തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us