New Update
/sathyam/media/media_files/2026/02/19/d-2026-02-19-05-47-18.jpg)
ന്യൂ ജേഴ്സി ഓഫിസ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് ലോയിൽ ആദ്യ മുസ്ലിം വനിതാ ജഡ്ജായി ഇന്ത്യൻ അമേരിക്കൻ ലുബ്ന ഖാസി ചൗധുരി സ്ഥാനമേറ്റു. ജനുവരിയിൽ ഗവർണറായിരുന്ന ഫിൽ ഡി. മർഫിയാണ് അവരെ നോമിനേറ്റ് ചെയ്തത്.
Advertisment
നുവാർക്കിലെ ഓഫിസിൽ ചൗധുരി ഭരണപരമായ തർക്കങ്ങൾ, ഗവൺമെൻറ് ഏജൻസി തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ, ജനങ്ങളുടെ പരാതികൾ എന്നിവ കേൾക്കും.
സ്റ്റേറ്റിൽ നിയമരംഗത്തു 20 വർഷത്തെ പ്രവർത്തന പരിചയം നേടിയ ചൗധുരി മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള കുടുംബത്തിൽ കുവൈറ്റിലാണ് ജനിച്ചത്. ചെറുപ്പകാലം കുവൈറ്റിൽ കഴിച്ച അവർ 1990ലാണ് യുഎസിൽ എത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഇർവിനിൽ നിന്നു ക്രിമിനോളജി, നിയമം എന്നിവയിൽ ബിരുദമെടുത്ത അവർ വെസ്റ്റേൺ യൂണിവേഴ്സിറ്റി കോളജ് പ്ഫ്ഫ് ലോയിൽ നിന്നു ജെ ഡി നേടി. 2005ൽ ന്യൂ ജേഴ്‌സിയിൽ എത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us