New Update
/sathyam/media/media_files/2026/03/10/f-2026-03-10-04-22-25.jpg)
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച 'വന്ദേ മാതരം' ഗാനത്തിന്റെ 150ആം വാർഷികം ഹ്യുസ്റ്റണിൽ ഇന്ത്യൻ കോൺസലേറ്റ് ജനറൽ ആഘോഷിച്ചു.
Advertisment
ആഘോഷത്തിന്റെ ഭാഗമായ സാംസ്കാരിക സായാഹ്നത്തിൽ ഹ്യൂസ്റ്റണിലെ സെന്റർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ മ്യുസിക്, വല്ലഭ് പ്രീതി സേവാ സമാജ്, ഹവേലി, തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്ന് എണ്ണൂറോളം പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
മൊറായ ധോൽ താഷ പാഠക്കിന്റെ താളമേള സമൃദ്ധമായ പ്രകടനത്തോടെയാണ് ആരംഭിച്ചത്. മെട്രോപ്ലെക്സ് തമിഴ് സംഘത്തിന്റെ വീണ കച്ചേരി ഭക്തി നിർഭരമായ അന്തരീക്ഷം സൃഷ്ടിച്ചു.രാജേശ്വരി ഭട്ടിൻ്റെ ശിഷ്യൻ വന്ദേ മാതരം ക്ലാസിക്കൽ ശൈലിയിൽ ആലപിച്ചു.
പങ്കെടുത്തവർക്കും സഹകരിച്ചവർക്കും കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് നന്ദി പറഞ്ഞു.വന്ദേ മാതരത്തെ കുറിച്ചുള്ള പ്രദർശനവും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us