യുഎസിലെ ഗുരുദ്വാരയിൽ നിന്ന് ഇന്ത്യക്കാരനെ കാണാതായി; പൊതുജന സഹായം അഭ്യർഥിച്ച് പൊലീസ്

New Update
V

കലിഫോർണിയ ട്രേസിയിലെ ഗുരുദ്വാരയിൽ സിഖ് വംശജനെ കാണാതായി. 57 വയസ്സുകാരനായ അവ്‌താർ സിങ്ങിനെയാണ് കാണാതായത്. സംഭവത്തിൽ സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫിസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, തട്ടിക്കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഗുരുദ്വാരയിലെ സേവാദാർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം താമസിക്കുന്നതും ഇവിടെ തന്നെയായിരുന്നു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ അവ്താർ സിങ്ങും കുടുംബവും വർഷങ്ങളായി കലിഫോർണിയയിലാണ് താമസം.

Advertisment

ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം. രാത്രി 8:52-ഓടെയാണ് വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തത്.

ഗുരുദ്വാരയുടെ പരിസരത്ത് വച്ച് കറുത്ത വസ്ത്രം ധരിച്ച മൂന്ന് പേർ അവ്താർ സിങ്ങിനെ വെള്ള എസ്യുവി (SUV) കാറിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും 90 തൂക്കവുമുള്ള ഇദ്ദേഹം, കാണാതാകുമ്പോൾ ഇളം നിറത്തിലുള്ള പരമ്പരാഗത സിഖ് വസ്ത്രമാണ് ധരിച്ചിരുന്നത്.

അവ്താർ സിങ്ങിന്റെയും സംശയാസ്‌പദമായ വാഹനത്തിന്റെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് ഷെരീഫ് ഓഫീസ് അഭ്യർത്ഥിച്ചു.

Advertisment