ബുക്കർ പ്രൈസിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജ പത്മ വിശ്വനാഥനും

New Update
G

ടെക്സസ്: 2026ലെ രാജ്യാന്തര ബുക്കർ പ്രൈസിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ ‘ഓൺ ഏർത് എസ് ഇറ്റ് ഈസ്‌ ബെനിത്’ എന്ന പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലിഷ് വിവർത്തനത്തിനാണ് ഈ അംഗീകാരം.

Advertisment

58 വയസ്സുകാരിയായ പത്മ നിലവിൽ അർക്കൻസാസ് സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിങ് പ്രഫസറാണ്. 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ആണ് പുരസ്കാര തുക. ഇത് എഴുത്തുകാരിക്കും വിവർത്തകയ്ക്കും തുല്യമായി വീതിച്ചു നൽകും. അധികാരത്തെയും അഴിമതിയെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ നോവൽ വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നാണെന്ന് ജൂറി വിലയിരുത്തി. 

വിവിധ ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട 13 കൃതികളാണ് പട്ടികയിലുള്ളത്. ജർമൻ, സ്പാനിഷ്, പേർഷ്യൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃതികൾ ഇതിലുൾപ്പെടുന്നു.

മാർച്ച് 31ന് പുരസ്കാരത്തിനായുള്ള അവസാന ആറ് പുസ്തകങ്ങളുടെ ഷോർട്ട്ലിസ്റ്റ് പ്രഖ്യാപിക്കും. വിജയിയെ മേയ് 19ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. 2025ൽ കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖിന്റെ കൃതിക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.

Advertisment