ട്രംപിനെതിരെ അമേരിക്കൻ ജനത ഒന്നിക്കണമെന്ന ആഹ്വാനവുമായി കമല ഹാരിസ്

New Update
Vgyfjj

കലിഫോർണിയ : പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അമേരിക്കക്കാർ ഒന്നിക്കണമെന്ന് മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആഹ്വാനം ചെയ്തു. സാൻഫ്രാൻസിസ് കോയിൽ എമേർജ് അമേരിക്ക ആതിഥേയത്വം വഹിച്ച പരിപാടിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് ആഹ്വാനം. 

Advertisment

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം ഹാരിസ് നടത്തിയ പ്രധാന രാഷ്ട്രീയ പ്രസംഗമാണിത്. കോൺഗ്രസും കോടതികളും അവരുടെ പങ്ക് നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഉണ്ടാകാൻ സാധ്യതയുള്ള ഭരണഘടനാ പ്രതിസന്ധിയെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി.

ട്രംപിന്റെ താരിഫ് നയങ്ങളെ ഹാരിസ് വിമർശിച്ചു. മാന്ദ്യത്തെ ക്ഷണിച്ചു വരുത്തുന്നതാണ് നയങ്ങളെന്നും അവർ ചൂണ്ടിക്കാട്ടി. സെനറ്റർമാരായ കോറി ബുക്കറെയും ബെർണി സാൻഡേഴ്‌സിനെയും ആക്ടിവിസ്റ്റുകളെയും കമല പ്രശംസിച്ചു.

അടുത്ത വർഷം കലിഫോർണിയ ഗവർണർ സ്ഥാനത്തേക്കും ഭാവിയിലെ പ്രസിഡന്റ് സ്ഥാനത്തേക്കുമുള്ള അവരുടെ സാധ്യതയെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചതിന് ശേഷം കമല ഹാരിസ് നടത്തിയ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ പ്രസംഗം രാഷ്ട്രീയ വേദിയിലേക്കുള്ള വ്യക്തമായ തിരിച്ചുവരവിന്റെ സൂചന നൽകിയതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.