New Update
/sathyam/media/media_files/2025/10/27/fc-2025-10-27-03-27-51.jpg)
കലിഫോർണിയ: നിലവിലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് 2024ൽ മത്സരിച്ച് പരാജയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് 2028ൽ വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യത. വൈറ്റ് ഹൗസിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി മാറാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, കൃത്യമായി പറയാനാകില്ല, എന്നാൽ സാധ്യതയുണ്ട് എന്നാണ് കമല ഹാരിസ് പ്രതികരിച്ചത്.
Advertisment
പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കണോ എന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കരിയർ മുഴുവൻ സേവനം ചെയ്തുവെന്നും കമല വ്യക്തമാക്കി. ഡെമോക്രാറ്റിക് ടിക്കറ്റ് നേടാനുള്ള സാധ്യത കുറവാണെന്ന് പറയുന്ന പോളുകളെ കമല ഹാരിസ് തള്ളിക്കളഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, സേവിക്കാൻ നിരവധി മാർഗങ്ങളുണ്ട് എന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us