കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിച്ചു

New Update
Chchcj

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സീനിയർ സിറ്റിസൺ ഫോറം സംഘടിപ്പിച്ചു.

Advertisment

ഏപ്രിൽ 26 ന് രാവിലെ 10:30 മുതൽ ബെൽറ്റിലൈനിലുള്ള കേരള അസോസിയേഷൻ ഓഫ് ഡാലസ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ഫോറത്തിൽ അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര സ്വാഗതമാശംസിച്ചു.

പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷ പ്രസംഗം നടത്തി. ഭാവി സുരക്ഷിതമാക്കുക ദീർഘകാല പരിചരണത്തിലെ ഉൾക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈൽ ജെ. നട്ട്സൺ രോഗ പ്രതിരോധവും അഡ്വാൻസ്ഡ് കെയർ പ്ലാനിങ്ങിനെക്കുറിച്ചു ഡോ. സിനി പൗലോസ്, (ഡി.ഒ., എഫ്.എ.പി.ഫാമിലി മെഡിസിൻ ഫിസിഷ്യൻ) പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി), ഫ്രാൻസിസ് തോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി), ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) എന്നിവർ നേതൃത്വം നൽകി.

സൈമൺ ജേക്കബ്, ബോബൻ കൊടുവത്, സെബാസ്റ്റ്യൻ പ്രാക്കുഴി, രാജൻ ഐസക്, കോശി പണിക്കർ, പീറ്റർ നെറ്റോ, ജോസഫ് സിജു അഗസ്റ്റിൻ, നെബു കുര്യാക്കോസ്, അനശ്വരം മാമ്പിള്ളി, ജെ പി ജോൺ, സിജു വി ജോർജ്, ടോമി നെല്ലുവേലിൽ, സാബു മാത്യു, ദീപക് നായർ, ജോസ് കുഴിപ്പിള്ളി, തോമസ് ഈശോ, ആർടിസ്റ്റ് ഷിബു, എന്നിവർ പങ്കെടുത്തു. സിജു ആഗസ്റ്റിൻ (ന്യൂയോർക് ഇൻഷുറൻസ് ) ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ.

Advertisment