മലയാളി ഡാലസിൽ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ സ്വദേശി

New Update
Bvcfthh

ഡാലസ് : തൃശൂർ സ്വദേശി ഡാലസിൽ അന്തരിച്ചു. തൃശൂർ പറപ്പൂർ ചാലയ്ക്കൽ പാണേങ്ങാടൻ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്–76) ആണ് അന്തരിച്ചത്. കോപ്പൽ സെന്റ് അൽഫോൻസ പള്ളി അംഗമാണ്.

Advertisment

ഭാര്യ: ഗ്രേസി ഡേവിഡ് .നിരണം കൈപ്പള്ളിമാലിൽ കുടുംബാംഗമാണ്. മക്കൾ :ജൂലി ഡേവിഡ്, ജൂഡി നെല്ലുവേലിൽ. മരുമകൻ :റെജി നെല്ലുവേലിൽ. കൊച്ചു മക്കൾ: ഒലിവിയ, അലിസ്സ നെല്ലുവേലിൽ, മൈക്കൽ തലൈവർ.

പൊതുദർശനവും ശവസംസ്കാര ശുശ്രൂഷയും ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ചിൽ (200 എസ് ഹാർട്ട്സ് റോഡ്, കോപ്പൽ, ടിഎക്സ്, 75019) നടക്കും. തുടർന്ന് റോളിങ് ഓക്സ് സെമിത്തേരിയിൽ ( 400 ഫ്രീപോർട്ട് പാർക്ക്വി, കോപ്പൽ, ടിഎക്സ്, 75019) ആണ് സംസ്ക്കാരം. കൂടുതൽ വിവരങ്ങൾക്ക് :പി എൽ ഫ്രാൻസിസ് 9446337359.

Advertisment