/sathyam/media/media_files/2026/02/09/gg-2026-02-09-04-14-36.jpg)
വിസ്കോൻസെൻ: അമേരിക്കയിലെ വിസ്കോൻസെനിൽ അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം നികുതി വിവരം ഫയൽ ചെയ്ത യുവാവ് പിടിയിൽ. ഡൊമിനിക് നോസാസെക് (31) ആണ് അയൽവാസിയായ ആഞ്ചലോ നെൽസണെ (50) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി തന്നെ നേരിട്ട് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഓഫിസിലെത്തി സുരക്ഷാ ജീവനക്കാരനോട് വിവരം പറയുകയായിരുന്നു.
'ഞാനൊരു തീവ്രവാദിയെ കൊന്നു, അവൻ്റെ തലയ്ക്കാണ് വെടിവെച്ചത്' എന്നായിരുന്നു ഇയാൾ പറഞ്ഞത്. കൊലപാതകത്തിന് ശേഷം വീട്ടിൽ പോയി എന്ത് ചെയ്‌തു എന്ന ചോദ്യത്തിന്, താൻ തന്റെ നികുതി കാര്യങ്ങൾ നോക്കുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ആഞ്ചലോയുടെ കയ്യിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. തനിക്ക് മുൻപ് മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ഉണ്ടായിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us