Advertisment

ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല ഭജനാ സമാപനം ജനുവരി 12-ന്

New Update
Mandalkala Bhajan

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ നവംബർ മുതൽ എല്ലാ ശനിയാഴ്ച്ചയും നടന്നുവരുന്ന മണ്ഡലകാല അയ്യപ്പഭജനാ സമാപനം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം നാലു മണിമുതൽ ട്രഷറർ രാധാമണി നായരുടെ നേതൃത്വത്തിൽ നടക്കുന്നതാണെന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ അറിയിച്ചു.

Advertisment

 ക്ഷേത്രത്തിലെ പൂജാരിയുടെ വിശേഷാൽ പൂജകളോടെ സമാപിക്കുന്ന ഈ ഭജനയിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നുവെന്ന് സെക്രട്ടറി രഘുവരൻ നായർ പറഞ്ഞു.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ സേവാസംഘവുമായി സഹകരിച്ചാണ് അന്നത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വാര്‍ത്ത: ജയപ്രകാശ് നായർ

Advertisment