New Update
/sathyam/media/media_files/2026/03/08/c-2026-03-08-05-58-02.jpg)
സണ്ണിവെയ്ൽ: ടെക്സസ്സിലെ സണ്ണിവെയ്ൽ സിറ്റി കൗൺസിൽ പ്ലേയ്സ് 3 ലേക്ക് ഇന്ത്യൻ അമേരിക്കൻ മലയാളി മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയും മത്സരരംഗത്തെത്തിയെ മനു ഡാനിക്കെതിരെ മത്സരിക്കാൻ ആരും നാമനിർദേശക പത്രിക സമർപ്പിച്ചിരുന്നില്ല രണ്ടു വർഷത്തിലേക്കാണ് കാലാവധി. സണ്ണിവെയ്ൽ സിറ്റിയിൽ 2010 മുതൽ താമസിക്കുന്ന മനു ഇവിടെയുള്ളവർക്ക് സുപരിചിതയാണ്.
Advertisment
സണ്ണിവെയ്ൽ ബെയ്ലർ ആശുപത്രിയിൽ തെറാപിസ്റ്റായി പ്രവർത്തിക്കുന്ന മനു സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്ററ് തോമസ് മലങ്കര ഓർത്തഡോക്‌സ് സിറിയൻ കാത്തലക്ക് ചർച്ച് അംഗമാണ്. അറ്റോർണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.
ദീർഘവർഷമായി മേയർ പദവി അലങ്കരിക്കുന്ന മലയാളിയായ സജി ജോർജ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മനു ഡാനിയെ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us