ഡാലസിൽ വൻ മയക്കുമരുന്നു വേട്ട; ഒരാൾ അറസ്റ്റിൽ

New Update
Ggffg

ഡാലസ്: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 400 പൗണ്ട് ( 180 കിലോഗ്രാം) ലഹരിമരുന്ന് ഡാലസ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരനായ സെൻകി ലിൻ എന്നയാളെ അറസ്റ്റ് ചെയ്തു.

Advertisment

ഡാലസ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷന് ലഭിച്ച വിവരമനുസരിച്ച്, 4300 ബ്ലോക്ക് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡ്രൈവിലെ ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെടുത്തത്.

 തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായി പൊലീസ് അറിയിച്ചു.

Advertisment